F ദേശീയപാതയോരത്ത് ലോറികൾ നിർത്തിയാൽ ഇനി പിഴ; നടപടി പാതയോരത്തെ എവിടെയും പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താതെ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, October 27, 2020

ദേശീയപാതയോരത്ത് ലോറികൾ നിർത്തിയാൽ ഇനി പിഴ; നടപടി പാതയോരത്തെ എവിടെയും പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താതെ





പാലക്കാട് : ദേശീയപാതയോരത്തെ ലോറി നിർത്തി ട്ടാൽ കേസ് രജിസ്റ്റർ ചെയ്തു പിഴ ഈടാക്കുകയും ചെയ്യും. നവംബറോടെ ഇത് പ്രാബല്യത്തിൽ വരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. ദേശീയപാത കളിൽ നിർത്തിയിടുന്ന കണ്ടെയ്നർ ലോറികളിൽ ഇടിച്ച് വാഹനാപകടം കൂടുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഇതിനെ കർശന നിയന്ത്രണം കൊണ്ടു വരുന്നത്. ദേശീയ പാതകൾ നാലുവരി യും ആറുവരി യുമായി ഒരുക്കിയിട്ടുണ്ടെങ്കിലും എവിടെയും പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടില്ല,  അതിനാൽ കണ്ടെയ്നർ ലോറികൾ ഭൂരിഭാഗവും നിർത്തിയിടുന്നത് പാതയോരതാണ്. സൗകര്യപ്രദമായ സ്ഥലമില്ലെങ്കിൽ എവിടെയും കണ്ടെയ്നർ ലോറികൾ നിർത്തിയിടരുതെന്നാണ് പുതിയ നിർദ്ദേശം. കഴിവതും ലോഡ് ഇറക്കേണ്ട സ്ഥലത്തെത്തി കണ്ടെയ്നറുകൾ പാർക്ക് ചെയ്യണം. ദീർഘദൂര യാത്രകളിൽ എവിടെയെങ്കിലും നിർത്തി ഇടുകയാണെങ്കിൽ ഉടൻ പോകാൻ നിർദ്ദേശം നൽകി വിടും. നോ പാർക്കിംഗ് ബോർഡുകളും സുരക്ഷാ വേലികളും സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

No comments:

Post a Comment

Post Top Ad