F സംസ്ഥാനത്തെ ബാറുകള്‍ അടുത്തയാഴ്ച തുറന്നേക്കും - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, October 28, 2020

സംസ്ഥാനത്തെ ബാറുകള്‍ അടുത്തയാഴ്ച തുറന്നേക്കും


തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ആംരംഭിച്ചപ്പോള്‍ മുതല്‍ അടച്ച സംസ്ഥാനത്തെ ബാറുകള്‍ അടുത്തയാഴ്ച തുറന്നേക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നവംബര്‍ ആദ്യവാരം തുറക്കാമെന്നാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ ഡിസംബര്‍ അവസാനം മാത്രമേ ബാറുകള്‍ തുറക്കാന്‍ കഴിയുകയുള്ളു.ബാറ് തുറക്കുന്നതോടെ ഒരുമേശയ്ക്ക് ഇരുവശവും അകലം പാലിച്ച്‌ രണ്ടുപേരെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ. ഭക്ഷണം പങ്കുവച്ച്‌ കഴിക്കാന്‍ അനുവദിക്കില്ല. വെയ്റ്റര്‍മാര്‍ മാസ്കും കയ്യുറയും ധരിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പുവരുത്താന്‍ എക്സൈസ്, പൊലീസ്, റവന്യൂ വിഭാഗങ്ങള്‍ക്ക് ബാറുകളില്‍ പരിശോധന നടത്താനും നിര്‍ദ്ദേശമുണ്ട്.


   
  

No comments:

Post a Comment

Post Top Ad