F കോവിഡ്‌ പ്രോട്ടോകോൾ : വീടുകയറിയുള്ള പ്രചാരണത്തിന്‌ വിലക്കില്ല - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, October 21, 2020

കോവിഡ്‌ പ്രോട്ടോകോൾ : വീടുകയറിയുള്ള പ്രചാരണത്തിന്‌ വിലക്കില്ല


തിരുവനന്തപുരം :
തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ വീടുകയറിയുള്ള പ്രചാരണത്തിന്‌ വിലക്കില്ല. എന്നാൽ, പൊതുയോഗങ്ങളും റാലികളും കൊട്ടിക്കലാശവും അനുവദിക്കില്ല. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അതത്‌ സമയത്ത്‌ പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങൾക്ക്‌ വിധേയമായിട്ടാകും പ്രചാരണവും മറ്റ്‌ നടപടിക്രമങ്ങളും. വിശദമായ കോവിഡ്‌ പ്രോട്ടോകോൾ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ ബുധനാഴ്‌ച പ്രസിദ്ധീകരിക്കും.
നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ‌ മൂന്നുപേരെ മാത്രമേ അനുവദിക്കൂ. സ്ഥാനാർഥിക്ക്‌ കോവിഡ്‌ ബാധിച്ചാൽ മറ്റൊരാൾവഴി പത്രിക സമർപ്പിക്കാം. കണ്ടെയ്‌ൻമെന്റ്‌ സോണുകളിലെ ഗൃഹസന്ദർശനത്തിനടക്കം കലക്ടർ പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങൾ ബാധകമാകും. മാസ്‌ക്‌, സാനിറ്റൈസർ തുടങ്ങിയവ ബൂത്തുകളിൽ സജ്ജീകരിക്കും. പോളിങ്‌ സമയം ഒരുമണിക്കൂർ ദീർഘിപ്പിച്ചിട്ടുണ്ട്‌. നവംബർ അവസാനമോ ഡിസംബർ ആദ്യമോ രണ്ടുഘട്ടമായി തെരഞ്ഞെടുപ്പ്‌ നടത്താനാണ്‌ ആലോചന. വിജ്ഞാപനം നവംബർ ആദ്യം പുറപ്പെടുവിക്കും.

No comments:

Post a Comment

Post Top Ad