F സ്കൂളുകളിൽ കോഫിബങ്കുകൾ;മാതൃകാ പദ്ധതിയുമായി പയ്യന്നൂര്‍ നഗരസഭ.സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, October 30, 2020

സ്കൂളുകളിൽ കോഫിബങ്കുകൾ;മാതൃകാ പദ്ധതിയുമായി പയ്യന്നൂര്‍ നഗരസഭ.സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി



പയ്യന്നൂർ:വിദ്യാർഥികൾക്കാവശ്യമായ സാധനങ്ങൾ സ്കൂളിനോട് ചേർന്നുതന്നെ ലഭ്യമാക്കാനുള്ള പദ്ധതിയുമായി പയ്യന്നൂർ നഗരസഭ. സ്കൂളുകളോടുചേർന്ന് കോഫിബങ്കുകൾ സ്ഥാപിക്കുന്ന പദ്ധതിക്കാണ് തുടക്കമായത്. ഇടവേളകളിൽ വിദ്യാർഥികൾ സ്കൂൾപരിസരം വിട്ടുപോകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബങ്കുകളുടെ പ്രവർത്തനം. സംസ്ഥാനത്താദ്യമായാണ് ഇത്തരമൊരു പദ്ധതി.

നഗരസഭാപരിധിയിലെ അഞ്ച് സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. പയ്യന്നൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ, ഷേണായ് സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ കണ്ടങ്കാളി, വെള്ളൂർ ജി.എച്ച്.എസ്.എസ്., കോറോം ജി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിൽ ബങ്കുകൾ ഒരുക്കി.

പത്തുലക്ഷം രൂപ നഗരസഭാഫണ്ടുപയോഗിച്ച് കേരള ആർട്ടിസാൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് ബങ്കുകൾ നിർമിച്ചത്. കുടുംബശ്രീ യൂണിറ്റുകൾക്കാണ് നടത്തിപ്പ് ചുമതല. വിദ്യാർഥികൾക്കാവശ്യമായ ലഘുഭക്ഷണങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ തുടങ്ങിയവ ഇവിടെ വിൽപ്പന നടത്തും. കുടുംബശ്രീ ഉത്പന്നങ്ങളാണ് പ്രധാനമായും നൽകുക. ഫാസ്റ്റ് ഫുഡ് ഒഴിവാക്കും.

വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ ആശ്രയിക്കാവുന്ന തരത്തിലായിരിക്കും ബങ്കുകളുടെ പ്രവർത്തനം. ലഹരിവിരുദ്ധ ബോധവത്കരണ കേന്ദ്രങ്ങളായും ബങ്കുകൾ മാറും.

കോഫിബങ്കുകളുടെ ഉദ്ഘാടനം പയ്യന്നൂർ എ.കെ.എ.എസ്.ജി. വി.എച്ച്.എസ്.എസ് പരിസരത്ത് സി.കൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷനായിരുന്നു.


  

No comments:

Post a Comment

Post Top Ad