F ഇന്ത്യയിലേക്ക് എത്തുന്നവരുടെ യാത്രാവിലക്കിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവ് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, October 22, 2020

ഇന്ത്യയിലേക്ക് എത്തുന്നവരുടെ യാത്രാവിലക്കിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവ്





ന്യൂഡല്‍ഹി
കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഇന്ത്യയിലേക്ക് എത്തുന്നവരുടെ യാത്രാവിലക്കിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവ്. വിദേശികൾക്കും ഒസിഐ(ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) കാർഡുള്ളവർക്കും വിനോദ സഞ്ചാരം ഒഴികെയുള്ള ആവശ്യങ്ങൾക്ക് ഇന്ത്യയിലേക്ക് വരാം.
ഇതനുസരിച്ച്, ഇന്ത്യയിലേക്ക് വരാനും പോകാനും ആഗ്രഹിക്കുന്ന വിദേശികൾക്കും ഇന്ത്യൻ വംശജർക്കും വിസ, യാത്ര നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി മാറ്റാൻ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒ.സി.ഐകൾക്കും വിദേശികൾക്കും തുറമുഖങ്ങളിലൂടെയും വിമാനത്താവളങ്ങളിലൂടെയും വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളിലൂടെയും നോൺ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ വിമാനങ്ങളിലൂടെയും ഇന്ത്യയിലേക്ക് എത്താവുന്നതാണ്.
മാത്രമല്ല, ഇലക്ട്രോണിക് വിസ, ടൂറിസ്റ്റ് വിസ, മെഡിക്കൽ വിസ എന്നിവ ഒഴികെയുള്ള എല്ലാ വിസകളും പുനഃസ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയിലേക്ക് എത്തുന്നവർ രാജ്യത്തെ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും നിർദേശത്തിലുണ്ട്


No comments:

Post a Comment

Post Top Ad