F പയ്യന്നൂര്‍ മേല്‍പ്പാലത്തിനടുത്ത് മാലിന്യം വലിച്ചെറിഞ്ഞ സംഭവം; സിസിടിവിയില്‍ കുടുങ്ങിയ വ്യക്തിയെ തിരിച്ചറിഞ്ഞു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, October 31, 2020

പയ്യന്നൂര്‍ മേല്‍പ്പാലത്തിനടുത്ത് മാലിന്യം വലിച്ചെറിഞ്ഞ സംഭവം; സിസിടിവിയില്‍ കുടുങ്ങിയ വ്യക്തിയെ തിരിച്ചറിഞ്ഞു

 

പയ്യന്നൂര്‍ : പയ്യന്നൂര്‍ മേല്‍പ്പാലത്തിനടുത്ത് മാലിന്യം വലിച്ചെറിഞ്ഞ സംഭവം; സിസിടിവിയില്‍ കുടുങ്ങിയ വ്യക്തിയെ തിരിച്ചറിഞ്ഞു.തൃക്കരിപ്പൂര്‍ സ്വദേശി സി അശോക് ആണ് കഴിഞ്ഞ ദിവസം വാഹനത്തില്‍ വന്ന് മേല്‍പ്പാലത്തിന് സമീപം മാലിന്യം വലിച്ചെറിഞ്ഞത്. ഇത് സിസിടിവിയില്‍ കുടുങ്ങുകയും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയര്‍മാന്‍  അറിയിച്ചിരുന്നു.തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മാലിന്യം വലിച്ചെറിഞ്ഞ തൃക്കരിപ്പൂര്‍ സ്വദേശിയായ സി അശോക്  എന്നയാളെ തിരിച്ചറിയുകയും ഇയാളില്‍ നിന്നും  5000 രൂപ നഗരസഭ പിഴ ഈടാക്കുകയും ചെയ്തു.തുടര്‍ന്നും ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍  അഡ്വ. ശശി വട്ടക്കൊവ്വല്‍ അറിയിച്ചു.
 


No comments:

Post a Comment

Post Top Ad