F മലയാള സിനിമയിലെ മുത്തച്ഛന് ഇന്ന് 98 - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, October 24, 2020

മലയാള സിനിമയിലെ മുത്തച്ഛന് ഇന്ന് 98




കല്യാണരാമനിൽ  ദിലീപിന്റെ മുത്തച്ഛനായെത്തി   പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ആളാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. ചിത്രത്തിലെ അഭിനയത്തിന് ശേഷം മലയാളസിനിമയിൽ മുത്തച്ഛൻ കഥാപാത്രങ്ങളുടെ മുഖമായി അദ്ദേഹം മാറുകയായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ 98ആം  പിറന്നാളാണ്. നടൻ ദിലീപിന്റെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിൽ ഒന്നാണ് കല്യാണരാമൻ. ചിത്രത്തിലെ ഓരോ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ സെന്റിമെൻസ് ലൂടെയും  കോമഡി യിലൂടെയും ശ്രദ്ധിക്കപ്പെട്ട ആളാണ് ഗോപാലകൃഷ്ണൻ എന്ന മുത്തച്ഛൻ. ജയരാജിന്റെ ദേശാടനത്തിൽ അഭിനയിക്കുമ്പോൾ 76 വയസ്സായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക്. അവിചാരിതമായാണ് സിനിമയിലേക്കുള്ള പ്രവേശനം. പിന്നീട് മലയാളം കടന്ന് തമിഴിലും സാന്നിധ്യമറിയിക്കാൻ അദ്ദേഹത്തിനായി. കമൽ ഹാസനൊപ്പം 'പമ്മൽകെ സമ്മന്തം', രജനികാന്തിനൊപ്പം 'ചന്ദ്രമുഖി', ഐശ്വര്യ റായിയുടെ മുത്തച്ഛൻവേഷത്തിൽ 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ', മലയാളസിനിമകളായ 'രാപ്പകൽ', 'കല്യാണരാമൻ', 'ഒരാൾമാത്രം' തുടങ്ങിയവയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മകളുടെ ഭർത്താവായ കൈതപ്രം ദാമോദരൻ നമ്പൂതിരി സംവിധാനം ചെയ്ത 'മഴവില്ലിന്നറ്റംവരെ'യാണ് ഒടുവിൽ അഭിനയിച്ച ചിത്രം.
98ആം വയസിലേക്ക് കടക്കുന്ന മലയാള  സിനിമാ മുത്തച്ഛന് പയ്യന്നൂർ ന്യൂസിന്റെ പിറന്നാളാശംസകൾ

  

No comments:

Post a Comment

Post Top Ad