F ഫുഡ്ബോള്‍ ലോകത്തെ മാന്ത്രികന് 80-ാം പിറന്നാള്‍; പെലെയ്ക്ക് ആശംസയുമായി ഫുഡ്ബോള്‍ ലോകം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, October 23, 2020

ഫുഡ്ബോള്‍ ലോകത്തെ മാന്ത്രികന് 80-ാം പിറന്നാള്‍; പെലെയ്ക്ക് ആശംസയുമായി ഫുഡ്ബോള്‍ ലോകം

 മെയ് വയക്കം കൊണ്ടും കരുത്തുകൊണ്ടും കാല്‍വിരുതുകൊണ്ടും ഫുഡ്ബോള്‍ മൈതാനത്തെ എക്കാലത്തും അതിശയിപ്പിച്ചിട്ടുണ്ട് കാല്‍പ്പന്ത് കളിയിലെ ലെജന്‍റ് പെലെയ്ക്ക് 80ാം പിറന്നാള്‍. ഫുഡ്ബോള്‍ മൈതാനത്ത് രാജാക്കന്‍മാരെന്നൊക്കെ വിളിക്കപ്പെടുന്നവരേറെയുണ്ടാവാം എന്നാല്‍ കളിക്കളത്തില്‍ ദ ലജന്‍റ് എന്ന വിശേഷണം പെലെയ്ക്ക് മുമ്പോ ശേഷമോ മറ്റൊരാള്‍ക്ക് ചാര്‍ത്തിക്കൊടുക്കാന്‍ ഇന്നുവരെ ക‍ഴിഞ്ഞിട്ടില്ല.

സ്വന്തം ടീമിലെ കളിക്കാര്‍ക്കൊപ്പം നന്നായി കളിക്കുന്നവരും കളിപ്പിക്കുന്നവരുമൊക്കെ ഏറെയുണ്ടായിരിക്കാം എന്നാല്‍ ഗോള്‍ മുഖത്തേക്കുള്ള യാത്രയില്‍ എതിരാളികളെപ്പോലും തന്‍റെ പന്തുകള്‍ക്ക് ദിശയൊരുക്കുന്നവരാക്കി തീര്‍ത്ത് മൈതാനത്തെ അതിശയിപ്പിച്ച ഒരേയൊരു കളിക്കാരന്‍ മാത്രമേ ഉള്ളു. എഡിസണ്‍ അരാന്‍റസ്‌ ഡോ നാസിമെന്‍റോ എന്ന പെലെ.മൂന്നു ഫുട്‌ബോള്‍ ലോകകപ്പുകളില്‍ മുത്തമിട്ട ഒരേയൊരു താരമാണ് പെലെ. 1958, 1962, 1970 വര്‍ഷങ്ങളിലായിരുന്നു ആ നേട്ടം. നാലു ലോകകപ്പുകളിലും കളിച്ചു. ഫുട്‌ബോള്‍ കരിയറില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരത്തിനുള്ള ഗിന്നസ് റെക്കോഡിന് ഉടമയും പെലെ തന്നെ. 1363 കളികളില്‍ നിന്ന് 1281 ഗോളുകള്‍ (ഇക്കാര്യത്തില്‍ ഇന്നും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്). 1999-ല്‍ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് നൂറ്റാണ്ടിന്റെ താരമായി തിരഞ്ഞെടുത്തത് പെലെയെയാണ്.

ഏതു കോണിൽ നിന്നും ഗോൾ നേടാനുള്ള വിരുത്, കൃത്യതയാർന്ന പാസിംഗ് പാടവം, മധ്യനിരക്കാരെപ്പോലും വെല്ലുന്ന കൗശലം, തന്റെ ഉയരത്തെ കവച്ചു വക്കുന്ന ഹൈഡർ, ഭൂഗുരുത്വാകർഷണത്തെ ‘വിസ്മരിച്ച് കൊണ്ട് എതിരാളിയെക്കാൾ കൂടുതൽ നേരം വായുവിൽ ഉയർന്നു നിൽക്കാനുള്ള അപാരകഴിവ്, ഒന്നാംകിട പ്രതിരോധനിരക്കാരെപ്പോലും അസൂയപ്പെടുത്തുന്നടാക്ലിങ്,

കടഞ്ഞെടുത്തത്പോ ലെയുള്ള ആകാരം, എത്ര കടുത്ത ടാക്സിങ്ങിനെതിരെയും പിടിച്ചു നിൽക്കാനുതകുന്ന ശക്തിയും ബാലൻസും, തല, തോൾ, നെഞ്ച്, തുട, പുറംകാൽ തുടങ്ങിയ എല്ലാ ശരീര ഭാഗങ്ങൾ കൊണ്ടും ഒരൊറ്റ സ്പർശനം കൊണ്ട് തന്നെ പന്തിനെ നിയന്ത്രണത്തിലാക്കാനുള്ള അനന്യസാധാരണമായ സിദ്ധി,

കാലും പന്തും തമ്മിൽ ഒട്ടിപ്പിടിച്ചിരിക്കുന്നുവോ എന്ന് തോന്നിപ്പോവുന്ന ചടുല നീക്കങ്ങൾ, ഒരു പക്ഷെ, ശ്രമിച്ചിരുന്നെങ്കിൽ ഒരു ഒളിംപിക് മെഡൽ പോലും നേടിയേനെ എന്ന് തോന്നിപ്പിക്കുന്ന സ്പ്രിന്റ് സ്പീഡ്, പ്രഗത്ഭരായ അതലറ്റുകളെപ്പോലും അസൂയപ്പെടുത്തുന്ന ഹൈജംപ്,

സർവോപരിതന്റെ കാലുകൾക്ക് പുറമെ എതിരാളിയുടെ കാലുകൾ കൂടി തന്റെ നീക്കങ്ങൾക്ക് സഹായകമാക്കിത്തീർക്കാനുള്ള മിടുക്ക് – തന്നെ പ്രതിരോധിക്കാൻ വരുന്ന എതിരാളിയുടെ കാലിലേക്ക് ഞൊടിയിട കൊണ്ട് പന്തടിച്ച് തനിക്കാവശ്യമായ ദിശയിലേക്ക് തിരിച്ചു വരുത്തിഎതിരാളിയെ കബളിപ്പിക്കാനുള്ള വിരുത്, ഇന്നും മറ്റു കളിക്കാർക്ക് അപ്രാപ്യമാണെന്ന് തന്നെ പറയാം ! ഇന്ന് സർവ്വസാധാരണമായ ഡൗൺവെർഡ് ഹെഡറിന്റെയും ബൈസിക്കിൾ കിക്കിന്റെയും ‘Pele’s Turn-around’ എന്ന പ്രശസ്തമായ കബളിപ്പിക്കലിന്റെയുമൊക്കെ ഉപജ്ഞാതാവ്.

ലോക ഫുട്ബോളിലെ എക്കാലത്തെയും ഇതിഹാസമാവാൻ ഈ യോഗ്യതകൾ തന്നെ ധാരാളം. അതെ, ഒന്നര പതിറ്റാണ്ടു കാലം സ്ഥിരമായ ഫോമിൽ ഫുട്ബോൾ ലോകത്തെ അടക്കി ഭരിച്ച ഒറ്റയാന്‍.


No comments:

Post a Comment

Post Top Ad