F പയ്യന്നൂർ കയർ വ്യവസായ സഹകരണ സംഘത്തിന് സംസ്ഥാന സർക്കാർ അനുവദിച്ചു നൽകിയ 8 ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകളുടെ പ്രവർത്തനോദ്‌ഘാടനം ബഹു. ധനകാര്യ - കയർ വകുപ്പ് മന്ത്രി, ഡോ: ടി എം തോമസ് ഐസക് ഓണ്‍ലൈനായി നിർവഹിച്ചു. PAYYANUR NEWS - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, October 27, 2020

പയ്യന്നൂർ കയർ വ്യവസായ സഹകരണ സംഘത്തിന് സംസ്ഥാന സർക്കാർ അനുവദിച്ചു നൽകിയ 8 ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകളുടെ പ്രവർത്തനോദ്‌ഘാടനം ബഹു. ധനകാര്യ - കയർ വകുപ്പ് മന്ത്രി, ഡോ: ടി എം തോമസ് ഐസക് ഓണ്‍ലൈനായി നിർവഹിച്ചു. PAYYANUR NEWS


 


 

കണ്ണൂർ കയർ പ്രോജക്ടിന് കീഴിലുള്ള  പയ്യന്നൂർ കയർ വ്യവസായ സഹകരണ സംഘത്തിന് സംസ്ഥാന സർക്കാർ അനുവദിച്ചു നൽകിയ 8 ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകളുടെ പ്രവർത്തനോദ്‌ഘാടനം   ബഹു. ധനകാര്യ - കയർ വകുപ്പ് മന്ത്രി, ഡോ: ടി എം തോമസ് ഐസക് ഓണ്‍ലൈനായി  നിർവഹിച്ചു.

സർക്കാർ കയർ വികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന രണ്ടാം കയർ പുനഃസംഘടനയുടെ ഭാഗമായി 1000 ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകൾ  2020 നവംബർ മാസത്തോടെ 100 കയർ സംഘങ്ങളിൽ സ്ഥാപിച്ചു പ്രവർത്തന ക്ഷമമാക്കി വരുന്നതിന്റെ ഭാഗമായാണ് പയ്യന്നൂർ  സംഘത്തിനും മെഷീനുകൾ അനുവദിച്ചത്.

മികച്ച ഉല്പാദന ക്ഷമതയുള്ളതും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുള്ളതുമായ ഈ മെഷീനുകൾ നിർമ്മിച്ചു വിതരണം ചെയ്തുവരുന്നത് പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനി ആണ്.

ഈ സർക്കാർ അധികാരമേറ്റെടുത്ത 2016 കാലയളവിൽ 7000 ടൺ ആയിരുന്നു സംസ്ഥാനത്തെ കയറുൽപാദനം. ഇന്നത് 20000 ടണ്ണാക്കി ഉയർത്താനായി. 40000 ടൺ എന്ന വാർഷിക ഉല്പാദന ലക്ഷ്യത്തിലേക്കു കയർപിരി മേഖലയെ എത്തിക്കുന്നതിനായാണ് മികച്ച ഉല്പാദന ക്ഷമതയുള്ള എ.എസ്.എം മെഷീനുകൾ സഹകരണ സംഘങ്ങളിൽ സ്ഥാപിക്കുന്ന പ്രവർത്തനം കോവിഡ് പ്രതിസന്ധികളെ മറികടന്നും സർക്കാർ ഊർജ്ജിതപ്പെടുത്തിയിട്ടുള്ളത്. ഉല്പാദന മികവ് കൈവരിക്കുന്നതോടൊപ്പം തൊഴിലാളികൾക്ക് പ്രതിദിനം 500 രൂപയെങ്കിലും കൂലി ഉറപ്പാക്കാനുമാവും. കേരളത്തിന്റെ കയർ വ്യവസായ മേഖലയെ പഴയ പ്രതാപത്തിലേക്കു തിരികെയെത്തിക്കാനുള്ള സർക്കാർ ശ്രമങ്ങളിൽ തൊഴിലാളികളും സംഘം ഭരണസമിതികളും പൂർണ്ണ മനസ്സോടെ  പങ്ക് കൊള്ളുന്നുവെന്നത് ഏറെ സന്തോഷം പകരുന്നു എന്ന് ഉദ്‌ഘാടന കർമ്മം നിർവഹിച്ചു കൊണ്ട് ബഹു. ധനകാര്യ കയർ വകുപ്പ് മന്ത്രി പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ചടങ്ങിൽ ബഹു. പയ്യന്നൂർ എം.എൽ.എ  ശ്രീ.സി. കൃഷ്ണൻ  അധ്യക്ഷത വഹിച്ചു. സ്വിച്  ഓൺ കർമ്മം പയ്യന്നൂർ നഗര സഭ ചെയർമാൻ അഡ്വ. ശശി വട്ടകൊവ്വൽ നിർവഹിച്ചു. 

കയർ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീ.എൻ.പത്മകുമാർ കുമാർ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. കയർ ഡയറക്ടറുടെ ചുമതല വഹിക്കുന്ന ശ്രീ. കെ.എസ് പ്രദീപ്കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു.
കണ്ണൂർ കയർ പ്രൊജക്റ്റ് ഓഫീസർ ശ്രീ. പി.വി രവീന്ദ്രകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

കയർഫെഡ് ചെയർമാൻ ശ്രീ. സായികുമാർ,  കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനി ചെയർമാൻ ശ്രീ. കെ.പ്രസാദ്,   എം.ഡി, ശ്രീ. ശശീന്ദ്രൻ. പി.വി, എൻ.സി.ആർ.എം.ഐ ഡയറക്ടർ ഡോ: കെ ആർ അനിൽ, , നഗര സഭാ കൗൺസിലർ  ശ്രീ.പി .വി ദാസൻ, ഡെപ്യൂട്ടി രജിസ്ട്രാർ ശ്രീ. തോമസ് ജോൺ, അസിസ്റ്റന്റ് രജിസ്ട്രാർ, ശ്രീ . ടി ശിവശങ്കരൻ, കയർ ഇൻസ്‌പെക്ടർ ശ്രീമതി. മഞ്ജുഷ ശ്രീധർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

സംഘം പ്രസിഡന്റ് ശ്രീ. എം സഞ്ജീവൻ സ്വാഗതവും, സെക്രട്ടറി ശ്രീമതി. കെ .വി ശാന്ത നന്ദിയും പറഞ്ഞു. 

ഉദ്‌ഘാടനം നിർവഹിച്ച ബഹു. ധനകാര്യ കയർ വകുപ്പ് മന്ത്രി, കയർ സ്പെഷ്യൽ സെക്രട്ടറി,  പൊതുമേഖലാ സ്ഥാപന മേധാവികൾ തുടങ്ങിയവരൊക്കെ ഓൺലൈൻ വഴിയാണ് ചടങ്ങിൽ സംബന്ധിച്ചത്.

   

No comments:

Post a Comment

Post Top Ad