F ത്രിതല പഞ്ചായത്ത് ഫണ്ട് 70 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച രാമന്തളി ഗ്രാമ പഞ്ചായത്ത് വാതക സ്മശാനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, October 31, 2020

ത്രിതല പഞ്ചായത്ത് ഫണ്ട് 70 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച രാമന്തളി ഗ്രാമ പഞ്ചായത്ത് വാതക സ്മശാനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു



പയ്യന്നൂര്‍ :  രാമന്തളി ഗ്രാമപഞ്ചായത്ത് കുന്നരു തെക്കേ ഭാഗത്ത് പുതുതായി കണ്ണൂർ ജില്ലാ പഞ്ചായത്തും  പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തും  രാമന്തളി പഞ്ചായത്തും(ത്രിതല പഞ്ചായത്ത്)  എന്നിവ സംയുക്തമായി 2018 - 19, 2019 - 2020 സാമ്പത്തികവർഷം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 70 ലക്ഷം രൂപ ചിലവിൽ  നിർമ്മിച്ച  വാതക ശ്മശാനത്തിന്റെ  ഉദ്ഘാടനം കോവിഡ് പ്രോട്ടോകോൾ  പാലിച്ചുകൊണ്ട് നടന്നു. രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ വി ഗോവിന്ദന്റെ അധ്യക്ഷതയിൽ    കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. അനിൽകുമാർ സ്വാഗതവും, രാമന്തളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍.കെ അശോകൻ റിപ്പോർട്ട് അവതരണവും നടത്തി. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി. പി നൂറുദ്ദീൻ,  കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. അജിത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്ത്  അംഗങ്ങള്‍ ,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


  

No comments:

Post a Comment

Post Top Ad