F വീട്ടില്‍ കേക്ക് ഉണ്ടാക്കുന്നവരാണോ നിങ്ങള്‍!! എന്നാല്‍ ഇനി നടക്കില്ല; വീട്ടില്‍ കേക്കുണ്ടാക്കിമാല്‍ തനിയെ കഴിച്ചോണം.വിററാല്‍ 50000 രൂപ പിഴ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, October 23, 2020

വീട്ടില്‍ കേക്ക് ഉണ്ടാക്കുന്നവരാണോ നിങ്ങള്‍!! എന്നാല്‍ ഇനി നടക്കില്ല; വീട്ടില്‍ കേക്കുണ്ടാക്കിമാല്‍ തനിയെ കഴിച്ചോണം.വിററാല്‍ 50000 രൂപ പിഴ

 







 കൊവിഡ് കാലത്ത് വെറുതേയിരിപ്പായവരില്‍ പലരും ഹോംമെയ്ഡ് കേക്കും പലഹാര നിര്‍മാണവുമായി ബിസിനസ് വിപുലപ്പെടുത്തുമ്ബോള്‍ വടിയെടുത്ത് നില്‍ക്കുകയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം. സമൂഹ മാദ്ധ്യമങ്ങളിലൂടെ ഓര്‍ഡര്‍ പിടിച്ച്‌ കേക്കും മറ്റും വില്‍ക്കുന്നവര്‍ ലൈസന്‍സ് എടുക്കണമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം.


ലോക്ക്ഡൗണ്‍ കാലത്ത് യൂട്യൂബ് നോക്കി ഭക്ഷണ സാധനങ്ങള്‍ നിര്‍മിച്ച്‌ പഠിച്ചവര്‍ പലരും ഇപ്പോള്‍ ഹോം മെയ്ഡ് ഭക്ഷണങ്ങളുടെ വില്‍പ്പനക്കാരാണ്. പരിചയക്കാരില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ എല്ലാം ചെറിയ ഓര്‍ഡറെടുത്ത് കേക്ക് തയ്യാറാക്കി നല്‍കിയിരുന്നവരും നിരവധിയാണ്. ഫേസ് ബുക്കും വാട്സാപ്പുമാണ് പ്രധാന വിപണന മാദ്ധ്യമം. എന്നാല്‍ ഇനി ഈ പതിവ് നടക്കില്ല. ഇതിനും ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാണെന്ന ഓര്‍മ്മപ്പെടുത്തലുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്.


ബേക്കറികള്‍, ചായക്കടകള്‍, ഹോട്ടലുകള്‍, സ്‌റ്റേഷനറി സ്‌റ്റോറുകള്‍, അങ്കണവാടികള്‍, ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സ്‌ക്കൂളുകള്‍, ഭക്ഷണം പാകം ചെയ്യുന്ന ആളുകള്‍, പലഹാരങ്ങള്‍ കൊണ്ടുനടന്ന് വില്‍പന നടത്തുന്നവര്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, കല്യാണ മണ്ഡപം നടത്തുന്നവര്‍, പഴം പച്ചക്കറി കച്ചവടക്കാര്‍, മത്സ്യ കച്ചവടക്കാര്‍, പെട്ടിക്കടക്കാര്‍ എന്നിവര്‍ക്ക് പുറമെ ഹോം മെയ്ഡ് കേക്കുകള്‍ വില്‍ക്കുന്നവരും ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമായി ചെയ്തിരിക്കണമെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്‍ദേശം.


 പിഴയും തടവും ശിക്ഷ


രജിസ്‌ട്രേഷന്‍ എടുക്കാത്തവര്‍ക്ക് 50,000 രൂപ വരെ പിഴയും മൂന്ന് മാസം വരെ തടവും ശിക്ഷ. ആദ്യഘട്ടമെന്ന നിലയില്‍ ബോധവത്കരണമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തുന്നത്.


'' ഏത് ഭക്ഷ്യ വസ്തുവിന്റെ വില്‍പ്പനയും വിതരണവും ലൈസന്‍സ് മുഖേനയേ നടത്താനാവൂ. ഭക്ഷ്യ വിഷബാധയടക്കം ഒഴിവാക്കാന്‍ കഴിയും. സാധനങ്ങളുടെ പേരും രജിസ്റ്റര്‍ നമ്ബറും വിലയും എക്സ്പെയറി ഡേറ്റുമടക്കമുള്ള വിവരങ്ങള്‍ കവറില്‍ രേഖപ്പെടുത്തണം''


ഭക്ഷ്യ സുരക്ഷാ വിഭാഗം


 രജിസ്ട്രേഷന്‍ ഓണ്‍ലൈനില്‍. 100 രൂപ ഫീസ്, ഫോട്ടോ ഐഡി പ്രൂഫ്


No comments:

Post a Comment

Post Top Ad