F പയ്യന്നൂർ താലൂക്ക് ആശുപത്രിക്ക് കിഫ്ബി വഴി അനുവദിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഒക്ടോബർ 31 ന് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, October 29, 2020

പയ്യന്നൂർ താലൂക്ക് ആശുപത്രിക്ക് കിഫ്ബി വഴി അനുവദിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഒക്ടോബർ 31 ന്



പയ്യന്നൂർ : പയ്യന്നൂർ താലൂക്ക് ആശുപത്രിക്ക് കിഫ്ബി വഴി അനുവദിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഒക്ടോബർ 31 ന് കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി സ. കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. 1.2 കോടി രൂപയാണ് കിഫ്ബി ഇതിനായി അനുവദിച്ചിരുന്നത്. 10 ഡയാലിസിസ് മെഷീനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. സിവിൽ - ഇലക്ടിക്കൽ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തികൾ പൂർണമായിക്കഴിഞ്ഞു.

ഡയാലിസിസ് സെന്ററിന്റെ നിർമ്മാണം പൂർത്തിയായതോടു കൂടി പയ്യന്നൂരിലും സമീപ പ്രദേശങ്ങളിലുമുള്ള വൃക്ക രോഗികൾക്ക് ആശ്വാസ കേന്ദ്രമായി പയ്യന്നൂർ താലൂക്ക് ഗവ. ആശുപത്രി മാറും. നവംബർ 1 മുതൽ രോഗികൾക്കായുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. പരിയാരം ഗവ. മെഡിക്കൽ കോളേജിൽ രോഗികളെ പരിശോധനകൾ നടത്തിയതിനു ശേഷമായിരിക്കും ഡയാലിസിസിന് വിധേയമാക്കുക. കോവിഡ് 19 സാഹചര്യത്തിൽ കോവിഡ് പരിശോധനകൾ കൂടി നടത്തിയതിന് ശേഷമായിരിക്കും ഡയാലിസിസ് ആരംഭിക്കുക.
 
   
  

No comments:

Post a Comment

Post Top Ad