F ഒക്ടോബര്‍ 23 ടി ഗോവിന്ദന്‍ ദിനം* *പയ്യന്നൂരിന്‍റെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാനിധ്യവും കാസര്‍ഗോഡ് മണ്ഡലം മുന്‍ എം പി യുമായിരുന്ന ടി ഗോവിന്ദന്‍ വിട്ടുപിരിഞ്ഞിട്ട് ഒന്‍മ്പത് വര്‍ഷം 🌹🌹🌹🌹🌹🌹🌹🌹🌹 - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, October 22, 2020

ഒക്ടോബര്‍ 23 ടി ഗോവിന്ദന്‍ ദിനം* *പയ്യന്നൂരിന്‍റെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാനിധ്യവും കാസര്‍ഗോഡ് മണ്ഡലം മുന്‍ എം പി യുമായിരുന്ന ടി ഗോവിന്ദന്‍ വിട്ടുപിരിഞ്ഞിട്ട് ഒന്‍മ്പത് വര്‍ഷം 🌹🌹🌹🌹🌹🌹🌹🌹🌹

 




പയ്യന്നൂര്‍
പയ്യന്നൂരിന്റെ കെടാവിളക്ക് ടി ഗോവിന്ദൻ വിട്ടുപിരിഞ്ഞിട്ട് ഒൻപത് വർഷം തികയുന്നു .

ഉത്തരമലബാറിലെ രാഷ്ട്രീയ -സാമൂഹ്യ - സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്ന അദ്ദേഹം വിദ്യാർത്ഥി - യുവജന പ്രസ്ഥാനത്തിൻ്റെ ആദ്യകാല സംഘാടകനാണ്. കൃഷിക്കാരെയും ബീഡിത്തൊഴിലാളികളെയും  സംഘടിപ്പിച്ചാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായത് .
സിപിഐഎം പയ്യന്നൂർ ഏരിയ സെക്രട്ടറിയായും കണ്ണൂർ ജില്ലാ സെക്രട്ടറിയായും സംസ്ഥാനകമ്മിറ്റി അംഗമായും പ്രവർത്തിച്ചു .

1996 ,98 ,99 തെരഞ്ഞെടുപ്പുകളിൽ കാസർഗോഡ് മണ്ഡലത്തിൽ നിന്ന് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു . 12 ആം ലോകസഭയിൽ സിപിഐഎം വിപ്പായും പ്രവർത്തിച്ചു .നിരവധി സഹകരണസ്ഥാപനങ്ങളുടെ ഭാരവാഹിയായി ,ഖാദി ബോർഡ് വൈസ് ചെയർമാനായും കണ്ണൂർ സഹകരണ സ്പിന്നിംങ് മിൽ ചെയർമാനായും പ്രവർത്തിച്ചു .

ഉത്തരമലബാറിന്റെ വികസനത്തിലും ഏഴിമല നാവിക അക്കാദമി യാഥാർഥ്യമാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വലുതാണ് .കലാ സാംസ്‌കാരിക കായിക വളർച്ചയ്ക്കും സംഭാവന നൽകി .

  ഒൻമ്പതാം ചരമവാർഷിക ദിനമായ നാളെ രാവിലെ 7 മണിക്ക് തെക്കെ മമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടക്കും. വൈകുന്നേരം 7 മണിക്ക് cpim പയ്യന്നൂർ ഫേയ്സ് ബുക്ക് പേജിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും
           അനുസ്മരണത്തിൻ്റെ ഭാഗമായി തെക്കെ മമ്പലം ടി.ഗോവിന്ദൻ സെൻ്റർ ഓൺലൈനായി സംഘടിപ്പിക്കുന്ന ത്രിദിന പരിപാടി വിചാര വീഥി ഒക്ടോബർ 25 ന് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി മാർക്സിസ്റ്റ് വൈജ്ഞാനികതയും പ്രയോഗ പദ്ധതികളും എന്ന വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്യും, ടി. ഐ. മധുസൂദനൻ , പി.എൻ ഗോപീകൃഷ്ണൻ, കെ.ടി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിക്കും. 26 ന് ദളിത് ജിവിതം ചരിത്രം വർത്തമാനം കെ.ഇ.എൻ. അവതരിപ്പിക്കും. മൃദുല ദേവി, വി.കെ. രവിന്ദ്രൻ , വി. കുഞ്ഞികൃഷ്ണൻ എന്നിവർ പങ്കെടുക്കും. 27 ന് മാധ്യമങ്ങളിൽ തെളിയുന്ന ലോകം എന്ന വിഷയം ഡോ. അരുൺകുമാർ അവതരിപ്പിക്കും, വീണ ജോർജ് MLA , എതിർദിശ സുരേഷ് , കെ.വി.മോഹനൻ എന്നിവർ സംസാരിക്കും

No comments:

Post a Comment

Post Top Ad