F പ്ലസ് വണ്‍ ഡിജിറ്റൽ ക്ലാസുകള്‍ നവംബര്‍ 2 മുതല്‍; ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ മുഴുവൻ ഒരു കുടക്കീഴിൽ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, October 26, 2020

പ്ലസ് വണ്‍ ഡിജിറ്റൽ ക്ലാസുകള്‍ നവംബര്‍ 2 മുതല്‍; ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ മുഴുവൻ ഒരു കുടക്കീഴിൽ



തിരുവനന്തപുരം > ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ നവംബർ രണ്ടുമുതൽ ഓൺലൈനിൽ ആരംഭിക്കും. തുടക്കത്തിൽ രാവിലെ 9.30 മുതൽ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഫസ്‌റ്റ്‌ ബെല്ലിൽ ആരംഭിക്കുന്ന പ്ലസ് വൺ ക്ലാസുകൾ കാണാൻ മുഴുവൻ കുട്ടികൾക്കും സൗകര്യം ഏർപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പൊതുവിദ്യാഭ്യാസ വകുപ്പിന്‌ നിർദേശം നൽകി. പുതുതായി ക്ലാസുകൾ കാണുന്ന എല്ലാ കുട്ടികൾക്കും മന്ത്രി ആശംസ നേർന്നു.
ജൂൺ ഒന്ന്‌ മുതൽ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ ഒരു പൊതുസൈറ്റിൽ ലഭ്യമാക്കുന്ന സംവിധാനവും കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഏർപ്പെടുത്തി. ഇനി മുതൽ ജനറൽ, തമിഴ്, കന്നഡ മീഡിയം വിഭാഗങ്ങളിലെ മുഴുവൻ ക്ലാസുകളും വീഡിയോ ഓൺ ഡിമാൻഡ് രൂപത്തിൽ firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാകുമെന്ന് കൈറ്റ് സി ഇ ഒ കെ അൻവർ സാദത്ത് അറിയിച്ചു. മീഡിയം, ക്ലാസ്, വിഷയം എന്നിങ്ങനെ തിരിച്ച് എപ്പിസോഡ് ക്രമത്തിൽ 3000 ലധികം ക്ലാസുകൾ പോ‍ർട്ടലിൽ ഒരുക്കിയിട്ടുണ്ട്.
പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചൽ ആദ്യ ആഴ്ച ശനി, ഞായർ ദിവസങ്ങളിലായിരിക്കും. ഇത് പിന്നീട് ക്രമീകരിക്കും. സമയ ലഭ്യതയുടെ പ്രശ്നം ഉള്ളതിനാൽ ഹയർസെക്കൻഡറി വിഭാഗത്തിലെ ചില വിഷയങ്ങളും പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലെ ഭാഷാ വിഷയങ്ങളും അവധി ദിവസങ്ങൾ കൂടി പ്രയോജനപ്പെടുത്തി സംപ്രേഷണം ക്രമീകരിക്കും.

No comments:

Post a Comment

Post Top Ad